Friday, 15 August 2014

ഇത് വിവാഹമോ അതോ ?

വിവാഹം ഇസ്ലാമിൽ വളരെ അധികം പുണ്യവും ഖുർആനിൽ പോലും അള്ളാഹു എടുത്തു  പറഞ്ഞിട്ടുള്ള  ജീവിതത്തിലെ ഏറ്റവും നല്ല ഇമാനിനെ  എടുത്തണിയാൻ അവസരം ലഭിക്കുന്ന അപൂർവ്വ നിമിശമാണ് . ലോകത്തെ തന്നെ ഏറ്റവും നല്ല ഇസ്ലാമിക ചുറ്റു  പാടുകളിൽ ഒന്നായി  ഗണിക്കാവുന്ന   കേരളത്തിൽ  അതൊരു വ്യഭിജാര  ,ഇസ്ലാമിക വിരുദ്ധ ദിനമായി മാറികൊണ്ടിരിക്കുകയാണ്  .ഇസ്ലാമിക വിശ്വാസികളെ സംബന്തിച്ച് അള്ളാഹുവിന്റെ വചനങ്ങളും പുണ്യ റസൂലിന്റെ ജീവിത രീതികളുമാണ് ഓരോ വിഷയത്തിലും നിർബന്തമായും അനുഷ്ടിച്ചു പോരേണ്ടത്  . കേരളത്തെ സംബന്തിച്ച് ഇസ്ലാമിന്റെ പ്രാരംഭ കാലം തൊട്ടേ ഉള്ള  അടിത്തറ  കാലങ്ങൾക്കിപ്പുറം പണത്തിന്റെ ഓളത്തിന് മുൻപിൽ മാറ്റപ്പെടുകയാണ്  . വളരെ അടുത്ത ബന്തുക്കളെയും  സുഹൃത്തുക്കളെയും നാമുമായി അടുത്ത ബന്തമുള്ളവരെയും ക്ഷണിച്ചു ഒരു നേരത്തെ ഭക്ഷണവും വളരെ ലളിതമായ ചടങ്ങും കൊണ്ട് അള്ളാഹുവിന്റെ അനുഗ്രഹത്തിലേക്ക് പ്രവേശിക്കേണ്ട ദംബതികൾ ഇന്ന് ചെയ്തുകൂട്ടുന്നത് എന്തൊക്കെയാണ് . ഹിന്ദി സിനിമയിലെ ഷാരൂക്കാനും   സൽമാൻഖാനും  അഭിനയിച്ച ഗാനങ്ങൾക്ക് ചുവടുവെച്ചു തുടങ്ങുന്ന വിവാഹ സുദിനം.  ശുദ്ധമായ വ്യബിജാരത്തിലേക്ക് പ്രവേശിക്കുന്ന സന്ദർഭമാകുകയാണ് .അന്യ  പുരഷനുമുന്നിൽ നൃത്തമാടുന്ന തരുണീമണികൾക്കൊപ്പം നൃത്തമാടി വേദിയിലേക്ക് പ്രവേശിക്കുന്ന പെണ്ണ് .മറുപുറത്ത് ഹിന്ദി പാട്ടുകൾക്ക് അനുസരിച്ച് താളം വെക്കുന്ന യുവകോമാളനായ   വരൻ,ആടാൻ തയ്യാറാവാത്ത മകളെ ആടാൻ നിർബന്തിക്കുന്ന താടിയും ജുബ്ബയും  തൊപ്പിയും. വെച്ച പടുജാഹിലായ കാരണവർ , ഇടക്കിടെ പാട്ടിനൊത്ത് താളമിടാൻ നോക്കുന്ന മദ്ധ്യവയസ്കകൾ . കാമറയിൽ പതിയാത്ത  രംഗം അത് നിക്കാഹ് ആണെങ്കിൽ പോലും വീണ്ടും റ്റൈക് എടുപ്പിക്കുന്ന വീഡിയോ ഗ്രാഫെർ,  വീഡിയോയുടെ പകുതിയിലായി  തലയിൽ അറബി മുണ്ട് ചുറ്റി രണ്ടു മുഴം മുന്നോട്ടു തള്ളിയ വയറുമായി കാർമികത്വം വഹിക്കാൻ വരുന്ന ഗ്രന്ഥം ചുമക്കുന്ന കഴുതകൾ എന്ന് ഇസ്ലാം വിശേഷിപ്പിച്ച പണ്ഡിത വേഷ ധാരികൾ, അവര്കൊപ്പം ആഡംബര വാഹനത്തിൽ കടന്നു വരുന്ന മന്ദ്രിമാരും പൌര പ്രമുഖരും . നൂറു കൂട്ടം ഭക്ഷണങ്ങൾ , ശേഷം വരനോപ്പം  സർക്കസ് ആഭാസങ്ങളും കൊണ്ട് നീങ്ങുന്ന സാമൂഹ്യ വിരുദ്ധർ .ഇതൊക്കെയാണ് ഇന്ന് ഒരു വിഭാഗത്തിന്റെ ആചാരങ്ങൾ.  ആർഭാട ചടുലമായ നിമിഷത്തിൽ  എല്ലാത്തിനും സമീപം തന്റെ മകന് സ്വർഗത്തിലെ എല്ലാ പ്രതീതിയും തന്റെ വീട്ടിൽ അഗമിപ്പിക്കാൻ കഴിഞ്ഞു എന്ന നിശ്വാസത്തിൽ ആത്മ നിർവൃതി അടയുന്ന വരന്റെയും വധുവിന്റെയും മാതാപിതാക്കള. .നമ്മുടെ ചിന്തകൾ ദജ്ജാലിന്റെ    പാളയത്തിലേക്ക്  ഓടിയടുക്കുകയാണ് . പണമാണ് എന്റെ ഉമ്മത്തിന്റെ ശത്രു എന്ന പ്രവാചക വചനം പുലരുകയാണ്   .. ഈയൊരു ഗട്ടത്തിൽ എന്റെ സുഹൃത്തുക്കളോട് ഒന്നേ എനിക്ക്  ഓർമ്മിപ്പിക്കാൻ ഉള്ളൂ നിങ്ങൾ ജിഹാദ് എന്ന വാക്കും  അതിന്റെ അർത്ഥവും തിരയുന്നവർ ആണ് എങ്കിൽ ഇവിടെയാണ് നിങ്ങളുടെ ജിഹാദിന്റെ തുടക്കം. . 

Sunday, 29 June 2014

ക്ലീൻ ഷൈവ് മുല്ലമാരും ചില നവ ചിന്തകളും.

പുതിയ ചില അത്താതുർക്ക് മുല്ലമാർ സോഷ്യൽ മീഡിയകളിൽ ഇറങ്ങിയിട്ടുണ്ട്. ഇസ്ലാമികമായി തെറ്റായ കാര്യങ്ങളെ തെറ്റാണ് എന്ന് ചൂണ്ടിക്കാണിക്കുന്ന പന്ധിതന്മാരുടെ തൂക്കവും വീതിയും അളന്നു അവരെ കീറിമുറിച്ച് പരിശോധിക്കലും,അവരുടെ  താടികളെ മലയാള അലങ്കാര  ഭാഷാ പ്രയോഗം കൊണ്ട് അത്യുജ്ജ്വലമായി അവഹേളിക്കുകയും ചെയ്ത് സോഷ്യൽ മീഡിയയിലും മറ്റും താനൊരു പരമ സെക്കുലറിസ്റ്റും മോഡേണ് ചിന്തഗതിക്കാരനും ആണ് എന്ന് തെളിയിക്കലും ,മാക്സിമം ആളുകളുടെ പിന്തുണ വാരികൂട്ടലും ആണ് ഇത്തരം ക്ലീൻ ഷൈവ് മുല്ലമാരുടെ രീതി. ഇസ്ലാമിക വിഷയത്തിൽ താനൊരു അപാര പന്ധിതൻ ആണ് എന്ന് കാണിക്കാൻ ഇടക്കിടക്ക് പഞ്ചസാരയിൽ ചാലിച്ച സൂഫി കഥകൾ പ്രദര്ഷിപ്പിച്ചു കൊണ്ടിരിക്കും. കൂടെ താനൊരു സെക്കുലറിസ്റ്റും  മോഡേനും  ആണ് എന്ന് തെളിയിക്കാൻ ഇടയ്ക്കിടയ്ക്ക് കാണുന്ന സിനിമ തിയ്യറ്റർ അടക്കം സ്റ്റാറ്റസും  കാണാം. ഇവരാണിപ്പോൾ 5 നേരം തെറ്റാതെ പള്ളിയും അതുമായുള്ള വിഷയങ്ങളിലും ഇടപെട്ടു നേരം ചിലവിടുന്ന മുല്ലമാരെ ശരിയാക്കാൻ ഇറങ്ങിയിട്ടുള്ളവർ .ഇനി വിഷയത്തിലേക്ക് വരാം നിലവിൽ നടക്കുന്ന സിനിമാ , ഫുട്ബോൾ അതുപോലുള്ള നവ മമാങ്കങ്ങളുമായി ബന്തപ്പെട്ട ഇസ്ലാമിക വശം പണ്ഡിതന്മാർ പറഞ്ഞാൽ അപ്പോൾ ഇവർ തോക്കെടുക്കും പണ്ഡിതന്റെ തൊപ്പിയുടെ നിറവും ഗ്രൂപും അയാൾ കുട്ടികാലത്ത് അണിഞ്ഞ ട്രൌസറും എല്ലാം വെച്ച് അയാളെ അങ്ങ് കീറിമുറിക്കും അതിൽ എരിവു കൂട്ടാൻ നിലവിൽ നടക്കുന്ന ആശയ സംവാദങ്ങളും മത സംഘടനകൾ ചേരി തിരിഞ്ഞുള്ള പ്രശ്നനങ്ങളും കൊണ്ടുവന്നു ക്ലീൻ ഷൈവ് മുല്ല നല്ലൊരു പോസ്റ്റ് അങ്ങ് കാച്ചും.പിന്നീടാണ് വളരെ രസകര മായ സംഭവം അതിനു നാടൊട്ടുക്കും പ്രചരണം നല്കാൻ പള്ളിക്കുമുന്നിലും സ്വന്തം നെഞ്ചത്തും മെസ്സിയുടെയും നൈമറിന്റെയും ഫോട്ടോ പതിപ്പിച്ചു നടക്കുന്ന "ഹാദാ കൗമുൻ ജാഹിൽ "വിഭാഗത്തിൽ പെട്ട കുറച്ചു ആളുകളും, പിന്നീട് ചര്ച്ചയും പുകിലും ലഭിക്കുന്ന ലൈക്കിൽ സന്തോഷിച്ചും എതിരഭിപ്രായക്കാരെ യഥാസ്ഥിതികരും ഇടുങ്ങിയവരും ആക്കിയും ക്ലീൻ ഷൈവ് മുല്ല"സന്തോഷത്തിൽ നീരാടിയങ്ങനെ അടുത്ത പഞ്ചിംഗ് പോസ്റ്റിനു വിഷയം തേടും. കൂടെ അവസാനും ഒരു കമ്മെന്റ്റ്റും നിങ്ങൾ ഇസ്ലാമിനെ ചുരുക്കി മോശമക്കരുത് എന്ന്. ഇവരോടൊക്കെ പറയാനുള്ളത് ഇസ്ലാമിന്റെ ഇസ്ലാമിക വശം ആർക്കും ആരോടും പറയാം അത് സ്വീകരിക്കേണ്ടത് അതിൽ വിസ്വസിക്കുനവരുടെ കടമയാണ്. ഫുട്ബോൾ കളിയെ ഇസ്ലാം എതിര്ക്കുന്നില്ല അതിന്റെ വസ്ത്ര രീതി ഇസ്ലാമിന്റെ ഔരത്തിനു യോജിച്ച രീതിയിൽ അകാത്ത അവസ്ഥയിലും. ഒരു കളി എന്നത് ആരോഘ്യ സംരക്ഷണത്തിനും വ്യയമാതിനും അതുപോലെ ഒരു വിനോദത്തിനും ആണ് എന്ന അവസ്ഥ വരാതെ ഉള്ള സന്ദർഭത്തിലും , അതുമായുള്ള പേക്കൂത്തുകളും കാട്ടികൂട്ടലുകളും   മനുഷ്യനോ ,നാടിനോ   ഉപകരമില്ലത്തത്  ആകുമ്പോഴും ആണ് എതിര്ക്കപ്പെടുന്നത് , ഇരുട്ടുള്ള മുറിയിൽ നിന്നും ചായയും ,കടിയും തിന്ന് കിടന്നു കാണുകയും   ,ദിവസങ്ങളോളം പ്രഷറും  അനുഭവിച്ചു ആരോഘ്യ സ്ഥിതി മോശമാക്കുകയും ചെയ്യാൻ.  ഉള്ളതല്ല ഗെയിം എന്നത് .അതിന്റെ ഉദ്ദേശം വ്യായാമവും അതിലൂടെ ഉള്ള വിനോദവും ആണ് . നിലവിൽ ഫുട്ബാളിനു ഉപയോഗിക്കുന്ന പന്ത് പോലും കാണാത്തവൻ അതിനുവേണ്ടി ദിവസങ്ങളോളം ഫ്ലെക്സും ചുമരെഴുതും ബാക്കിയുള്ള സമയം ടി വി ക്ക് മുൻപിലും നിന്ന് കൊണ്ട് സമയവും ആരോഘ്യവും വെറുതെയാക്കുന്നു എന്നല്ലാതെ ഒന്നും നേടുന്നില്ല. ഇത് ഒരു തരത്തിൽ ഒരു  ലഹരി അല്ലെ ?എന്ന് സ്വയം ചിന്തിക്കുക. പിന്നെ ഇതൊക്കെ പറഞ്ഞാൽ ഇടുങ്ങിയ ചിന്തകൊണ്ട് ഇസ്ലാമിനെ ഇല്ലാതാക്കൽ അല്ലെ എന്ന നിങ്ങളുടെ ചോദ്യം ?ഇസ്ലാം എന്നത്. 

തേൻ കൂട്ടി കൊടുക്കേണ്ട സാധനം അല്ല അതൊരു സർവ്വ സുരക്ഷയോരുക്കുന്ന ആശയമാണ് അതിൽ കയറുന്നവന് അതിന്റെ സുരക്ഷയുണ്ട് മറ്റുള്ളവന് പ്രലോഭനം നല്കിയും വടിവൊത്ത ഇസ്തിരി ഇട്ടും കാണിച്ചു സകല തോന്നിവാസതിനും ചൂട്ടു പിടിച്ചു മറ്റുള്ളവരുടെ കയ്യടി നേടി ആളെകൂട്ടുക എന്ന  എര്പടാണ് എന്ന ധാരണ കൊണ്ടാണ് ഈ ചോദ്യം വരുന്നത്.അതുകൊണ്ട് തന്നെ ദയാവായി ഇത്തരം മുല്ലമാർ  ഇസ്ലാമിനെ മാറ്റി പിടിച്ച് അതിനു വേണ്ടി ജീവിക്കുന്ന പണ്ടിതന്മാരെയും മറ്റിപിടിച്ച് നിങ്ങള്ക്ക് കൂടുതൽ ആളുകളിലെക്കെതാൻ  വേറെ വല്ല വഴിയും തെരഞ്ഞെടുക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.





Thursday, 26 September 2013

Islam the only solution

അത്ത തുര്ക്കിയാൻ ചിന്താഗതിക്ക് കയ്യടി ലഭിക്കുമ്പോൾ കാത്തിരിക്കുന്നത് ഇസ്ലാമിന്റെ  ജീർണ്ണത .

കേരളത്തിൽ ഈയടുത്ത് വൻ മാധ്യമ ശ്രദ്ധ നേടിയ രണ്ടു ചർച്ചകളാണ് മുസ്ലിം വിവാഹ പ്രായവും , മുസ്ലിം സ്ത്രീകളുടെ വസ്ത്ര രീതിയും . കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ സാമ്പത്തിക  മുന്നേറ്റവും സാംസ്കാരിക അഥപ്പതനവും ആണ് .മുസ്ലിം സമൂഹത്തിലുള്ള വളരെ സങ്കീര്ണ്ണമായ പുരോഗമന ചിന്ത എന്നുള്ള തരത്തിൽ പ്രചരിക്കുന്ന ചില ചിന്തകള് എത്രമാത്രം അപകടകരമാകും ഇനി വരും കാലഘട്ടങ്ങളിൽ  എന്നുള്ളതിനെക്കുറിച്ച് ഒരു ചെറിയ ചിന്ത ഇവിടെ രേഖപെടുതുകയാണ് തുര്കി ജനതയുടെ ഇടയിലേക്ക് സെക്കുലറിസത്തിന്റെ പുതിയ ചിന്തയും ആയി ആണ് മുസ്തഫ കമാൽ എന്ന അത്ത തുർക്ക് കടന്നു വരുന്നത് വിപ്ലവത്തിലൂടെ തുര്ക്കിയുടെ ഏകാതിപതിയാകുകയും   തുടക്കത്തിൽ തന്നെ അദ്ദേഹം കൊണ്ട് വന്ന ചില നിലപാടുകളിൽ ചിലത് കേരളത്തിലെ ചില നവ മുസ്ലിം സംഘടന നേതാക്കൾ മനസ്സിലാക്കുന്നത് നന്നാകും എന്ന് കരുതുന്നു .മുസ്ലിം സമൂഹത്തിൽ ഉണ്ടായിരുന്ന ചില കഴ്ചപടുകളെ തകർതാൽ മാത്രമേ തൻറെ അധികാര കസേര നില നിർത്താൻ ആകൂ  എന്ന് മനസ്സിലാക്കിയ അത്താതുർക്ക്  ആദ്യം ചെയ്തത് ഇസ്ലാമിക ചിഹ്ന്നങ്ങളുടെ  നശീകരണം ആയിരുന്നു , യൂറോപിന്റെ രോഗിയല്ല തുർക്കി എന്നും യൂറോപിന്റെ വളര്ന്നു വരുന്ന ശ്കതിയാണ് തുര്ക്കി എന്നും പറഞ്ഞു അദ്ദേഹം ജനങ്ങളോട്  അതിന്നോരുങ്ങാൻ ആവശ്യപ്പെട്ടു അതിന് ആധുനികതയിൽ ചില തയ്യാറെടുപ്പുകൾ വേണം എന്നും ആ ചെറിയ തയ്യാറെടുപ്പ് കൊണ്ട് ത്ങ്ങളുടെ  തുര്ക്കി  വികസന  കെന്ദ്രമകുമെന്നും  അത്ത തുർക്ക് ആവശ്യപെട്ടു തല്ഫലമായി   സര്ക്കാര് സ്ഥാപനങ്ങളിൽ   സ്ത്രീകളോട് തല മറക്കാതിരിക്കാനും   , ഉച്ചത്തിലുള്ള ബാങ്ക് വിളി നിരോധിച്ചും , വെള്ളിയാഴ്ചകളിലെ അവധി കുറച്ചും അത്ത തുര്ക്കു പുതിയ മാറ്റങ്ങളെ    കൊണ്ട് വന്നപ്പോൾ അവിടെയും ഉണ്ടായിരുന്നു ഒരു യുവത അവർ അത്ത തുര്ക്കിനെ പുതിയ നവോത്ഥാന നായകനായി അവരോധിച്ചു . അതോടൊപ്പം തന്നെ അവർ   . യഥാസ്ഥിതികർ എന്ന് പറഞ്ഞു പുരോഹിതരെ അവഹേളിച്ചു , കാലാനുസൃതമായി ശരീഅത് വളരുന്ന സമൂഹത്തിനു ഒരു വിലങ്ങു തടിയാണെന്ന് അവർ വിലയിരുത്തി, സ്ത്രീ സമൂഹത്തിലെ എല്ലാ ഇടങ്ങളിലും   അവരോധിക്കപ്പെട്ടു , രാജ്യ പുരോഗതി എന്നാ പേരില് ടർക്കിയിൽ മധ്യ ശാലകളും , വേശ്യാലയങ്ങൾ  ടൂറിസം എന്ന പേരിലും ഉയര്ന്നു അടുത്ത പടി അവർക്ക് കൈമാറി കിട്ടിയ ഇസ്ലാമിക അറിവിനെ നശിപ്പിക്കലായിരുന്നു അതിനായി തുർക്കികൾ 900 വര്ഷം എഴുതാനും വായിക്കാനും ഉപയോഗിച്ച അറബി എഴുത്ത് ഭാഷയെ മാറ്റി റോമൻ അക്ഷരത്തിലേക്ക് ചുവടു വെച്ച് ഇന്ന് പുരോഗമനക്കാർ പറയുന്നപോലെ  അത്ത തുറക്കും പറഞ്ഞത് ശകതരായ റോമൻ ആളുകളും  ആയുള്ള   ആശയ വിനിമയത്തിൽ കൂടെ മാത്രമേ   തുർക്കിക്ക് മുന്നേറാൻ കഴിയൂ എന്നായിരുന്നു .അറബികള് മായുള്ള ഖലീഫ സൗഹ്രുതതിലൂടെ  ഉടലെടുത്ത തീവണ്ടി പാത അട്ടി മറിക്കാനും ഇസ്ലാമിക ലോകത്ത് നിന്നും തുര്ക്കിയ്രെ ആംഗലേയ ലോകത്തെക്കെതിക്കാൻ അത്ത തുർക്കിന്റെ പാശ്ചാത്യ ചിന്തകള് പുരോഗമനക്കാർ വേഗം ഏറ്റെടുത്തതിനാൽ സാധിച്ചു ഫലം അറബിയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങളുടെ കൈമാറ്റം ഇടവെച്ചു മുറിഞ്ഞു പോയി . ഈ ഒരു ചരിത്രം  കേരളത്തില്ലെ ഇപോഴത്തെ ഇസ്ലാമിക ചിന്ത  ധരണിയിൽ കയറി കൂടിയോ എന്നാ ഒരു ആശങ്ക  ഇവിടെ പങ്കു വെക്കാൻ ആഗ്രഹിക്കുന്നു . തുര്ക്കിയുടെ പുരോഗമനം ബൌധിക  വിദ്യാഭ്യാസം നേടുകയും   സ്ത്രീ പാശ്ചാത്യ വല്ക്കരണം ആണ് സ്ത്രീയുടെ അവക്ഷം    എന്ന് വാദിച്ച അതാതുർക്കിന്റെ മറ്റൊരു വഷമാനിപ്പോൾ കേരളത്തിലെ അതതുർകിയൻ ആശയക്കാർ  നടപ്പിലാക്കാൻ നോക്കുന്നത്. സ്ത്രീക്ക് പുരോഗതി ഉണ്ടാവാൻ വിദ്യാഭ്യാസം വേണമെന്ന് വാദിക്കുന്ന ഇവർ ആ വിദ്യാഭ്യാസം കേവലം പാശ്ചാത്യം ആണ്  എന്നുള്ളതിൽ ഇവര്ക്ക് അഭിപ്രായ വ്യത്യാസം ഇല്ല  എന്നത് തന്നെ ഇവരുടെ നയം വ്യക്തമാക്കുന്ന്നു . കേവലം പാശ്ചാത്യ വിദ്യാഭ്യാസം നേടുക എന്നല്ലാതെ മറ്റൊന്നും ഇത്തരക്കാർ  വിദ്യാഭ്യാസ പുരോഗതി ആക്കുന്നില്ല . മറ്റൊന്ന് ശരീഅതിലുള്ള കടന്നു കയറ്റം ആണ് ,16 വയസ്സിൽ വിവാഹം നിയമ സാധുത നല്കണം  എന്നുള്ള മത സംഘടനകളുടെ അഭിപ്രായം  സാമൂഹ്യ പ്രശനം ഇല്ലാതാക്കാനുള്ള മുന്നൊരുക്കം ആണെന്ന് മനസ്സിലാകുമ്പോൾ തന്നെ 16 വയസ്സിൽ സമ്മതത്തോടെയുള്ള ലൈങ്ങികതക്ക്  നിയമ സാധുത  നൽകുമ്പോൾ അതിനെക്കുറിച്ച് വചാലർ ആകാൻ  മുസ്ലിം നാമധാരികളായ മത സംഘടനകളെ എതിര്ക്കുന്നവരായ  ഈ വിഷയത്തിൽ സമൂഹത്തിന്റെ പോക്കിനനുസരിച്ചു നിറം മാറുന്നവർക്ക് അഭിപ്രായം ഇല്ല എന്നത് ഇതിലെ അവരുടെ ധാര്മ്മികത വ്യക്തമാക്കുന്നു .മറ്റൊന്ന് സ്വവര്ഗ വിവാഹതിലുള്ള നയം  ആണ് സര്ക്കാര് ഇതിനു സാധുത നൽകുമ്പോൾ പ്രതികരിക്കാൻ രാഷ്ട്രീയ ലക്ഷ്യം വെക്കുന്ന മതമില്ലാത്ത മത പാർട്ടി നേതാക്കൾ മുന്നോട്ടു വരുന്നില്ല എന്നതിൽ നിനും നയം വ്യക്തമാണ് ഒഴുക്കിനനുസരിച്ചുള്ള നീന്തം അതിൽ   കവിഞ്ഞൊന്നും ഇല്ല ഇവരുടെ ചിന്തകള്ക്ക് . കേരളത്തിലെ ഇപോഴുള്ള സാഹചര്യം മുസ്ലിം സമൂഹത്തിലെ മതപരമായ വിഷയങ്ങളിൽ ആരു മാറ്റത്തിനു ശ്രമിക്കുന്നോ അവരെ സമൂഹത്തിൽ മാക്സിമം ഉയര്ത്തുക എന്നതാണ് ചേകന്നൂർ   മുതൽ , ആര്യാടനെ വരെ മുസ്ലിം വക്താക്കൾ ആക്കുന്ന  മാധ്യമങ്ങൾ   ഇസ്ലാമിക സമൂഹത്തിൽ അതാതുർക്കിയൻ വിപ്ലവത്തിന് ശ്രമിക്കുമ്പോൾ അവര്ക്കെതിരെ പടവാലോങ്ങൾ യഥാര്ത  മുസ്ലിമിന്റെ അവകാശം ആണ് അവിടെ പാർടിയോ കൊടിയോ അല്ല നോക്കേണ്ടത് ഈമാനും ഇസ്സത്തും ആണ് . കേരള മുസൽമാൻ വര്ഷങ്ങള്ക്ക്   മുൻപ് അന്താരാഷ്ട്ര വിഷയങ്ങളുടെ പുറകെ നടന്നു കൊണ്ട് ഇസ്ലാമിക സമര വിപ്ലവം ഇങ്ങു മലബാറിൽ രചിച്ച മാപ്പിള മാരുടെ പിന്ഗമികളിൽ   അതാതുർക്കിയൻ ആശയങ്ങൾക്ക്   എന്തായാലും ഒരു പെട്ടെന്നുള്ള  വേരോട്ടം സാധ്യമല്ല അതി ശക്തമായ മത ശ്രുംഖലയും   ദീനി ബോധവും തകുവ ഉള്ള    മത നേതാക്കളും ഇവിടെ  ഇസ്ലാമിനെ നെഞ്ചിലേറ്റുമ്പോൾ  അഭിനവ അതാതുർക്കിയൻ മാരെ കാലം വെളിച്ചത് കൊണ്ട് വരെട്ടെ എന്ന് പ്രാർത്ഥിക്കാം കൂടെ ഒരു പ്രാർത്ഥനയും   നവോഥാനo  കേള്ക്കാൻ സുഖമുള വാക്ക് തുര്ക്കിയുടെ തെരുവോരത്ത് വേശ്യകളായ മുസ്ലിം നമധാരികളെയും  രാജ്യം .  , മയക്കുമരുന്ന് മറ്റു പല സാമൂഹ്യ അപകടങ്ങളിലും   പെട്ട് നിൽക്കുമ്പോൾ കേരള മുസ്ലിം ചിന്തിച്ചുകൊണ്ടാവട്ടെ   അഭിനവ പുരോഗമന ഭാവത്തിലേക്കുള്ള  കാൽ  വെപ്പ് ....

Friday, 19 July 2013

What is Islam

മലാലയെ  ഇസ്ലാമിക മുഖം  ആക്കാൻ ആരും വെമ്പൽ കൊള്ളണ്ട 

ഇസ്ലാം മതത്തെ തകര്ക്കാൻ പാശ്ചാത്യർ ഖുറാനിൽ കൂട്ടിചേർക്കലുകൾ നടത്താൻ നോക്കി അഹമ്മദ് കാതിയനി എന്ന ഇംഗ്ലീഷ് അടിമയെ ഇറക്കി മതത്തെ മാറ്റി മറിക്കാൻ നോക്കി എന്തിനതികം ഇന്തോനേഷ്യയിൽ ഭാഷ മാറ്റി മറിച്ചു നോക്കി അറബ് തുർക്കി ബന്ധത്തെ ഇല്ലായ്മ ചെയ്തു എന്നിട്ടും ഇസ്ലാം അവരുടെ മൂക്കിനു താഴെ അതി ശക്തമായി വളരാൻ തുടങ്ങിയപ്പോൾ പുതിയ അടവുമായി വന്നു ഇനി ഒരു അടവേപാശ്ചാത്യരുടെ കയ്യിൽ ഉള്ളൂ അത് സ്ത്രീക്ക് വിദ്യാഭ്യാസം നല്കുക അങ്ങനെ പുരുഷന്റെ കീഴിൽ സ്ത്രീക്ക് ഉണ്ടായിരുന്ന സുരക്ഷ ഇല്ലാതാകി അവളെ കയറൂരി വിടുക അതിനവർ തന്ത്രം മെനഞ്ഞു കൊണ്ടേ ഇരുന്നു മറ്റു മതങ്ങളിൽ നിന്നും ഇസ്ലാമിനെ വ്യ്ത്യ്സതമാക്കുന്നത് സ്ത്രീക്കുള്ള പ്രഥമ പരിഗണനയും അവള്ക്കുള്ള വലിയ സ്ഥാനവും ആണ് അതിനെ കീഴ്മേൽ മറിച്ചു മുസ്ലിം പെണ്കുട്ടികളെ വിദ്യാഭ്യാസ   പേരും പറഞ്ഞു സമുദായത്തിന്റെ  നേർ വിപരീത ദിശയിലേക്കു പടച്ചു വിടാൻ ഒരുങ്ങുന്ന അഭിനവ മലാല നടകത്തെ കടപുഴക്കി എറിയുവാൻ മത വിശ്വാസികൾ തയ്യാറാകണം അതെ ഞങൾ പഴഞ്ചൻ വിശ്വാസം പിന്ധുടരുന്നവരാണ് കാരണം സംസ്കാരം വർധിക്കുന്തോറും ഉടു തുണിയുടെ നീളം കുറച്ചുള്ള പുരോഗതിക്കു മുസ്ലിം സ്ത്രീകളെ വിട്ടുകൊടുക്കില്ല.

Sunday, 7 July 2013

Ramadan a month of self sacrifice

The word muslim means those who are practicing Islamic principles according to its ethics, values and morality . Nowadays the anti Islamists they try to change the Islamic culture and  our peaceful life . These can be seeing much more vulgar .But it makes more pain that the Muslims are giving chance to others    to destroy us by our own people .    For this Ramadan we need to realise that and give more priority to do prayer for the unity of our ummath..

ISLAM

മുല്ലപ്പൂ വിപ്ലവത്തിന്റെ വക്തക്കളോട് സ്നേഹപൂർവ്വം ഇസ്ലാമിൽ ഒരിടത്തും തലമറക്കാത്ത സ്ത്രീയുടെയും ഇസ്ലാമിക ചര്യകൾ അനുസരിക്കാത്ത ആളുകള്ക്കും ഇസ്ലാമിന്റെ പേരും പറഞ്ഞു ഒരു നിലനില്ക്കുന്ന അവസ്ഥയെ മാറ്റാൻ അനുവാദമില്ല അഥവാ മാറ്റിയാൽ അത് ഇസ്ലാമിക പരമായ മാറ്റവും അല്ല ഈജിപ്ത് അതുപോലെ ഷാം പ്രദേശങ്ങളിലൽ ഇപ്പോൾ നടക്കുന്നത് കാട്ടാള ഭരണത്തിനെതിരെ അമേരിക്കൻ പണിയാളുകൾ നടത്തുന്ന വെസ്റ്റേണ്‍ സമരമാണ് അതിനു ഒളിഞ്ഞും മറഞ്ഞും ഇസ്ലാമിക മാനം നളകുന്നവർ ഓർക്കുക നിങ്ങൾ ചെയ്യുന്നത് അനിസ്ലാമിക മാറ്റം ആണ്. നിങ്ങള്ക്ക് ഇസ്ലാമിക മുല്ലപ്പോ ഭരണ മാറ്റം നടത്തം അത് കൊള്ള ക്കാരുടെ കയ്യിൽ നിന്നും കള്ളന്മാരുടെ കൈകളിലെക്കാവരുത് ...