അത്ത തുര്ക്കിയാൻ ചിന്താഗതിക്ക് കയ്യടി ലഭിക്കുമ്പോൾ കാത്തിരിക്കുന്നത് ഇസ്ലാമിന്റെ ജീർണ്ണത .
കേരളത്തിൽ ഈയടുത്ത് വൻ മാധ്യമ ശ്രദ്ധ നേടിയ രണ്ടു ചർച്ചകളാണ് മുസ്ലിം വിവാഹ പ്രായവും , മുസ്ലിം സ്ത്രീകളുടെ വസ്ത്ര രീതിയും . കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ സാമ്പത്തിക മുന്നേറ്റവും സാംസ്കാരിക അഥപ്പതനവും ആണ് .മുസ്ലിം സമൂഹത്തിലുള്ള വളരെ സങ്കീര്ണ്ണമായ പുരോഗമന ചിന്ത എന്നുള്ള തരത്തിൽ പ്രചരിക്കുന്ന ചില ചിന്തകള് എത്രമാത്രം അപകടകരമാകും ഇനി വരും കാലഘട്ടങ്ങളിൽ എന്നുള്ളതിനെക്കുറിച്ച് ഒരു ചെറിയ ചിന്ത ഇവിടെ രേഖപെടുതുകയാണ് തുര്കി ജനതയുടെ ഇടയിലേക്ക് സെക്കുലറിസത്തിന്റെ പുതിയ ചിന്തയും ആയി ആണ് മുസ്തഫ കമാൽ എന്ന അത്ത തുർക്ക് കടന്നു വരുന്നത് വിപ്ലവത്തിലൂടെ തുര്ക്കിയുടെ ഏകാതിപതിയാകുകയും തുടക്കത്തിൽ തന്നെ അദ്ദേഹം കൊണ്ട് വന്ന ചില നിലപാടുകളിൽ ചിലത് കേരളത്തിലെ ചില നവ മുസ്ലിം സംഘടന നേതാക്കൾ മനസ്സിലാക്കുന്നത് നന്നാകും എന്ന് കരുതുന്നു .മുസ്ലിം സമൂഹത്തിൽ ഉണ്ടായിരുന്ന ചില കഴ്ചപടുകളെ തകർതാൽ മാത്രമേ തൻറെ അധികാര കസേര നില നിർത്താൻ ആകൂ എന്ന് മനസ്സിലാക്കിയ അത്താതുർക്ക് ആദ്യം ചെയ്തത് ഇസ്ലാമിക ചിഹ്ന്നങ്ങളുടെ നശീകരണം ആയിരുന്നു , യൂറോപിന്റെ രോഗിയല്ല തുർക്കി എന്നും യൂറോപിന്റെ വളര്ന്നു വരുന്ന ശ്കതിയാണ് തുര്ക്കി എന്നും പറഞ്ഞു അദ്ദേഹം ജനങ്ങളോട് അതിന്നോരുങ്ങാൻ ആവശ്യപ്പെട്ടു അതിന് ആധുനികതയിൽ ചില തയ്യാറെടുപ്പുകൾ വേണം എന്നും ആ ചെറിയ തയ്യാറെടുപ്പ് കൊണ്ട് ത്ങ്ങളുടെ തുര്ക്കി വികസന കെന്ദ്രമകുമെന്നും അത്ത തുർക്ക് ആവശ്യപെട്ടു തല്ഫലമായി സര്ക്കാര് സ്ഥാപനങ്ങളിൽ സ്ത്രീകളോട് തല മറക്കാതിരിക്കാനും , ഉച്ചത്തിലുള്ള ബാങ്ക് വിളി നിരോധിച്ചും , വെള്ളിയാഴ്ചകളിലെ അവധി കുറച്ചും അത്ത തുര്ക്കു പുതിയ മാറ്റങ്ങളെ കൊണ്ട് വന്നപ്പോൾ അവിടെയും ഉണ്ടായിരുന്നു ഒരു യുവത അവർ അത്ത തുര്ക്കിനെ പുതിയ നവോത്ഥാന നായകനായി അവരോധിച്ചു . അതോടൊപ്പം തന്നെ അവർ . യഥാസ്ഥിതികർ എന്ന് പറഞ്ഞു പുരോഹിതരെ അവഹേളിച്ചു , കാലാനുസൃതമായി ശരീഅത് വളരുന്ന സമൂഹത്തിനു ഒരു വിലങ്ങു തടിയാണെന്ന് അവർ വിലയിരുത്തി, സ്ത്രീ സമൂഹത്തിലെ എല്ലാ ഇടങ്ങളിലും അവരോധിക്കപ്പെട്ടു , രാജ്യ പുരോഗതി എന്നാ പേരില് ടർക്കിയിൽ മധ്യ ശാലകളും , വേശ്യാലയങ്ങൾ ടൂറിസം എന്ന പേരിലും ഉയര്ന്നു അടുത്ത പടി അവർക്ക് കൈമാറി കിട്ടിയ ഇസ്ലാമിക അറിവിനെ നശിപ്പിക്കലായിരുന്നു അതിനായി തുർക്കികൾ 900 വര്ഷം എഴുതാനും വായിക്കാനും ഉപയോഗിച്ച അറബി എഴുത്ത് ഭാഷയെ മാറ്റി റോമൻ അക്ഷരത്തിലേക്ക് ചുവടു വെച്ച് ഇന്ന് പുരോഗമനക്കാർ പറയുന്നപോലെ അത്ത തുറക്കും പറഞ്ഞത് ശകതരായ റോമൻ ആളുകളും ആയുള്ള ആശയ വിനിമയത്തിൽ കൂടെ മാത്രമേ തുർക്കിക്ക് മുന്നേറാൻ കഴിയൂ എന്നായിരുന്നു .അറബികള് മായുള്ള ഖലീഫ സൗഹ്രുതതിലൂടെ ഉടലെടുത്ത തീവണ്ടി പാത അട്ടി മറിക്കാനും ഇസ്ലാമിക ലോകത്ത് നിന്നും തുര്ക്കിയ്രെ ആംഗലേയ ലോകത്തെക്കെതിക്കാൻ അത്ത തുർക്കിന്റെ പാശ്ചാത്യ ചിന്തകള് പുരോഗമനക്കാർ വേഗം ഏറ്റെടുത്തതിനാൽ സാധിച്ചു ഫലം അറബിയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങളുടെ കൈമാറ്റം ഇടവെച്ചു മുറിഞ്ഞു പോയി . ഈ ഒരു ചരിത്രം കേരളത്തില്ലെ ഇപോഴത്തെ ഇസ്ലാമിക ചിന്ത ധരണിയിൽ കയറി കൂടിയോ എന്നാ ഒരു ആശങ്ക ഇവിടെ പങ്കു വെക്കാൻ ആഗ്രഹിക്കുന്നു . തുര്ക്കിയുടെ പുരോഗമനം ബൌധിക വിദ്യാഭ്യാസം നേടുകയും സ്ത്രീ പാശ്ചാത്യ വല്ക്കരണം ആണ് സ്ത്രീയുടെ അവക്ഷം എന്ന് വാദിച്ച അതാതുർക്കിന്റെ മറ്റൊരു വഷമാനിപ്പോൾ കേരളത്തിലെ അതതുർകിയൻ ആശയക്കാർ നടപ്പിലാക്കാൻ നോക്കുന്നത്. സ്ത്രീക്ക് പുരോഗതി ഉണ്ടാവാൻ വിദ്യാഭ്യാസം വേണമെന്ന് വാദിക്കുന്ന ഇവർ ആ വിദ്യാഭ്യാസം കേവലം പാശ്ചാത്യം ആണ് എന്നുള്ളതിൽ ഇവര്ക്ക് അഭിപ്രായ വ്യത്യാസം ഇല്ല എന്നത് തന്നെ ഇവരുടെ നയം വ്യക്തമാക്കുന്ന്നു . കേവലം പാശ്ചാത്യ വിദ്യാഭ്യാസം നേടുക എന്നല്ലാതെ മറ്റൊന്നും ഇത്തരക്കാർ വിദ്യാഭ്യാസ പുരോഗതി ആക്കുന്നില്ല . മറ്റൊന്ന് ശരീഅതിലുള്ള കടന്നു കയറ്റം ആണ് ,16 വയസ്സിൽ വിവാഹം നിയമ സാധുത നല്കണം എന്നുള്ള മത സംഘടനകളുടെ അഭിപ്രായം സാമൂഹ്യ പ്രശനം ഇല്ലാതാക്കാനുള്ള മുന്നൊരുക്കം ആണെന്ന് മനസ്സിലാകുമ്പോൾ തന്നെ 16 വയസ്സിൽ സമ്മതത്തോടെയുള്ള ലൈങ്ങികതക്ക് നിയമ സാധുത നൽകുമ്പോൾ അതിനെക്കുറിച്ച് വചാലർ ആകാൻ മുസ്ലിം നാമധാരികളായ മത സംഘടനകളെ എതിര്ക്കുന്നവരായ ഈ വിഷയത്തിൽ സമൂഹത്തിന്റെ പോക്കിനനുസരിച്ചു നിറം മാറുന്നവർക്ക് അഭിപ്രായം ഇല്ല എന്നത് ഇതിലെ അവരുടെ ധാര്മ്മികത വ്യക്തമാക്കുന്നു .മറ്റൊന്ന് സ്വവര്ഗ വിവാഹതിലുള്ള നയം ആണ് സര്ക്കാര് ഇതിനു സാധുത നൽകുമ്പോൾ പ്രതികരിക്കാൻ രാഷ്ട്രീയ ലക്ഷ്യം വെക്കുന്ന മതമില്ലാത്ത മത പാർട്ടി നേതാക്കൾ മുന്നോട്ടു വരുന്നില്ല എന്നതിൽ നിനും നയം വ്യക്തമാണ് ഒഴുക്കിനനുസരിച്ചുള്ള നീന്തം അതിൽ കവിഞ്ഞൊന്നും ഇല്ല ഇവരുടെ ചിന്തകള്ക്ക് . കേരളത്തിലെ ഇപോഴുള്ള സാഹചര്യം മുസ്ലിം സമൂഹത്തിലെ മതപരമായ വിഷയങ്ങളിൽ ആരു മാറ്റത്തിനു ശ്രമിക്കുന്നോ അവരെ സമൂഹത്തിൽ മാക്സിമം ഉയര്ത്തുക എന്നതാണ് ചേകന്നൂർ മുതൽ , ആര്യാടനെ വരെ മുസ്ലിം വക്താക്കൾ ആക്കുന്ന മാധ്യമങ്ങൾ ഇസ്ലാമിക സമൂഹത്തിൽ അതാതുർക്കിയൻ വിപ്ലവത്തിന് ശ്രമിക്കുമ്പോൾ അവര്ക്കെതിരെ പടവാലോങ്ങൾ യഥാര്ത മുസ്ലിമിന്റെ അവകാശം ആണ് അവിടെ പാർടിയോ കൊടിയോ അല്ല നോക്കേണ്ടത് ഈമാനും ഇസ്സത്തും ആണ് . കേരള മുസൽമാൻ വര്ഷങ്ങള്ക്ക് മുൻപ് അന്താരാഷ്ട്ര വിഷയങ്ങളുടെ പുറകെ നടന്നു കൊണ്ട് ഇസ്ലാമിക സമര വിപ്ലവം ഇങ്ങു മലബാറിൽ രചിച്ച മാപ്പിള മാരുടെ പിന്ഗമികളിൽ അതാതുർക്കിയൻ ആശയങ്ങൾക്ക് എന്തായാലും ഒരു പെട്ടെന്നുള്ള വേരോട്ടം സാധ്യമല്ല അതി ശക്തമായ മത ശ്രുംഖലയും ദീനി ബോധവും തകുവ ഉള്ള മത നേതാക്കളും ഇവിടെ ഇസ്ലാമിനെ നെഞ്ചിലേറ്റുമ്പോൾ അഭിനവ അതാതുർക്കിയൻ മാരെ കാലം വെളിച്ചത് കൊണ്ട് വരെട്ടെ എന്ന് പ്രാർത്ഥിക്കാം കൂടെ ഒരു പ്രാർത്ഥനയും നവോഥാനo കേള്ക്കാൻ സുഖമുള വാക്ക് തുര്ക്കിയുടെ തെരുവോരത്ത് വേശ്യകളായ മുസ്ലിം നമധാരികളെയും രാജ്യം . , മയക്കുമരുന്ന് മറ്റു പല സാമൂഹ്യ അപകടങ്ങളിലും പെട്ട് നിൽക്കുമ്പോൾ കേരള മുസ്ലിം ചിന്തിച്ചുകൊണ്ടാവട്ടെ അഭിനവ പുരോഗമന ഭാവത്തിലേക്കുള്ള കാൽ വെപ്പ് ....



